വിസ, മാസ്റ്റര്‍ കാര്‍ഡുകള്‍ക്ക് പുറമെ ഇനി ഇന്ത്യയുടെ സ്വന്തം റുപേ കാര്‍ഡും യുഎഇയില്‍ ഉപയോഗിക്കാം. റുപേ കാര്‍ഡുകള്‍ സ്വീകരിക്കുന്ന ആദ്യ ഗള്‍ഫ് രാജ്യമാവാൻ ഒരുങ്ങുകയാണ് യുഎഇ. ഇരുരാജ്യങ്ങള്‍ക്കും ഇടയിലെ ഡിജിറ്റല്‍
വ്യാപാരം, ടൂറിസം, പേയ്മെന്റ് തുടങ്ങിയ രംഗങ്ങളില്‍ ബന്ധം ശക്തമാക്കുന്ന നടപടിയെ പ്രമുഖ പ്രവാസി വ്യവസായികള്‍ സ്വാഗതം ചെയ്തു.
പ്രവാസികള്‍ക്കും യുഎഇ സന്ദര്‍ശിക്കുന്നവര്‍ക്കും ഏറെ ഗുണം ചെയ്യുന്ന തീരുമാനമാണിതെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലി പറഞ്ഞു. എന്‍എംസി ഗ്രൂപ്പ് ചെയര്മാന് ബിആര്‍ ഷെട്ടിയും തീരുമാനത്തെ സ്വാഗതം ചെയ്തു.
റുപേ കാർഡുകൾക്ക് പണമിടപാടുകള്‍ക്ക് മാസ്റ്റര്‍ , വിസ ഡെബിറ്റ് കാര്‍ഡുകളേക്കാള്‍ നിരക്ക് കുറവായിരിക്കുo. റുപേ കാര്‍ഡിന്റെ ഉപയോഗം സാധ്യമാക്കുന്നതിന് നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയും യുഎഇയിലെ മെര്‍ക്കുറി പേയ്മെന്റും ധാരണാപത്രം ഒപ്പുവെയ്ക്കും. ഇതോടെ യുഎഇയിലെ പിഒഎസ് ടെര്‍മിനലുകളില്‍ റുപേ കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നതും ഗുണകരമായി.