ഔഷധഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമായ ഒട്ടകപ്പാല് പുതിയ രൂപത്തില്‍ വ്യത്യസ്ഥതകളോടെ വിപണിയിലെത്തിക്കാനൊരുങ്ങുകയാണ് ക്ഷീരവ്യവസായ രംഗത്തെ പ്രമുഖരായ അമൂല്‍. ഇത്തവണ 200 എംഎല് ബോട്ടിലുമായാണ് അമൂലിന്റെ രംഗപ്രവേശം. ഇക്കഴിഞ്ഞ ജനുവരിയിലാണ് അമൂല്‍ ആദ്യമായി ഒട്ടകപ്പാല് വിപണിയിലെത്തിച്ചത്. 500 എംഎല് ബോട്ടിലിന് 50 രൂപയായിരുന്നു അന്നത്തെ വില. ഇപ്പോള്‍ 200 എംഎല്ലിന്റെ ബോട്ടിലില്‍ ഒട്ടകപ്പാല് വിപണിയിലെത്തിക്കാനാണ് അമൂലിന്റെ പദ്ധതി. ഇതിന് 25 രൂപയാണ് വില ഈടാക്കുക. ഒരാഴ്ചയ്ക്കുളളില്‍ പുതിയ കുപ്പി ഒട്ടകപ്പാല് ഇന്ത്യന്‍ വിപണിയിലെത്തിക്കുമെന്ന് അമൂല്‍ മാനേജിങ് ഡയറക്ടര്‍ ആര്.എസ്. സോധി പറഞ്ഞു. യാത്ര സുഗമമാക്കാം; ചെറുനഗരങ്ങള്‍ക്കായി വരുന്നൂ മെട്രൊലൈറ്റ് ട്രെയിനുകള്‍ ഗുജറാത്തിലെ ഗാന്ധിനഗറിലുളള അമൂല്‍ ഡയറിയിലാണ് പാല് സംസ്ക്കരിച്ചെടുക്കുന്നത്. അമൂല്‍ ക്യാമല്‍ മില്‍ക്ക് എന്ന പേരിലാണ് വിപണനം. പരമാവധി മൂന്ന് ദിവസം വരെ ഈ പാല് റഫ്രിജറേറ്ററില്‍ കേടുകൂടാതെ സൂക്ഷിക്കാനാകും. നേരത്തെ ഒട്ടകപ്പാലില്‍ നിന്നുളള ചോക്ലേറ്റുകള്‍ അമൂല്‍ വിപണിയിലെത്തിച്ചിരുന്നു. പ്രമേഹരോഗികള്‍ക്കും അലര്ജിയുളളവര്ക്കും ഒട്ടകപാല് ഉത്തമമാണെന്നാണ് വിലയിരുത്തല്‍.