ആഫ്രിക്കയിലെ ക്രൂഗര്‍ നാഷണൽ പാര്‍ക്കിലുള്ള ഒരു ആനയെയാണ് കുഞ്ഞൻ കാട്ടുപോത്ത് വിരട്ടിയോടിച്ചത്. കുട്ടി കാട്ടുപോത്തിന്റെ വിരട്ടലില്‍ ഭയന്നു വിറച്ച ആന വാലും പൊക്കി ഓടുന്ന കാഴ്ച കണ്ടാല്‍ ആരും ചിരിച്ചു പോകും.
അമ്മയ്ക്കൊപ്പം നടക്കുമ്പോഴാണ് കുട്ടി കാട്ടുപോത്ത് ആനയുമായി മല്ലയുദ്ധത്തിനു പോയത്. ആന പരാജയം സമ്മതിച്ച് പിന്‍വാങ്ങുന്നതു വരെ കുഞ്ഞു കാട്ടുപോത്ത് തന്റെ വിരട്ടല്‍ തുടര്‍ന്നു. ദൃശ്യങ്ങളിൽ കുഞ്ഞിന്റെ പിന്നാലെയോടുന്ന അമ്മ കാട്ടുപോത്തിനെയും കാണാം. മെയ് 8നു സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്ത വിഡിയോ ഇപ്പോൾ തന്നെ അൻപതിനായിരത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.
വീഡിയോ കാണാം