ഓഹരി വിപണിയിൽ നേട്ടം തുടരുന്നു. ഇന്ന് സെൻസെക്സ് 93 പോയന്റ് നേട്ടത്തിൽ 37587ലും നിഫ്റ്റി 45 പോയന്റ് ഉയർന്ന് 11103ലുമാണ് വ്യാപാരം നടക്കുന്നത്.
ഐടി ഓഹരികൾ നഷ്ടത്തിൽ പുരോഗമിക്കുമ്പോൾ
ബിഎസ്ഇയിലെ 869 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 266 ഓഹരികൾ നഷ്ടത്തിലുമാണ്. ബാങ്ക്, വാഹനം, ലോഹം, റിയാൽറ്റി വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാന നേട്ടത്തിൽ. യുപിഎൽ, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ, ഗെയിൽ, സൺ ഫാർമ, ബിപിസിഎൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ടിസിഎസ്, ടെക് മഹീന്ദ്ര, സിപ്ല, കൊട്ടക് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.