ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ രണ്ടാം ദിനത്തില്‍ രണ്ടാം സ്വര്‍ണം കരസ്ഥമാക്കിക്കൊണ്ട് മെഡല്‍ പട്ടിക മെച്ചപ്പെടുത്തി മുന്നോട്ടു കുതിക്കുകയാണ് ഇന്ത്യ. വനിതകളുടെ 53 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഗെയിംസ് റെക്കോഡോടെ സഞ്ജിതാ ചാനുവാണ് സ്വര്‍ണം നേടിയത്. മൊത്തം 192 കിലോഗ്രാം ഉയര്‍ത്തിയാണ് 24കാരിയുടെ പ്രകടനം. ഭാരോദ്വഹനത്തില്‍ ഇന്ത്യ നേടുന്ന മൂന്നാമത്തെ മെഡല്‍ നേട്ടമാണിത്.