കേരള സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ് കേരളത്തിന്റെ സമകാലിക സാമ്പത്തിക മേഖലയെ കുറിച്ച് സംസാരിക്കുന്നു.
കേരളത്തിലെ നികുതി സംബന്ധമായ കാര്യങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ വളരെ മോശമാണെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്ക് അഭിപ്രായപ്പെട്ടിരുന്നു. ഈയൊരു അവസ്ഥയെ തരണം ചെയ്യുവാനായി എന്ത് ഉപദേശമാണ് മുന്നോട്ടുവെയ്ക്കാനുള്ളത്?
ഈ സാഹചര്യത്തെ സംബന്ധിച്ച് ഒരു പരസ്യപ്രസ്താവന ഞാന്‍ പുറപ്പെടുവിക്കുന്നില്ല. എങ്കിലും, നമ്മുടെ ചിലവുകള്‍ വളരെയധികം വര്‍ദ്ധിച്ചുവെന്നാണ് ബജറ്റിലൂടെ മനസ്സിലാകുന്നത്. അതിനാല്‍ അതിനെ നിയന്ത്രിക്കുവാന്‍ നമ്മള് പ്രാപ്തരാവണം. പ്രതീക്ഷിത വരുമാനത്തിന്റെ നിരക്കും വളരെ വലുതാണ്. ഈ വിഷയങ്ങളൊക്കെ ബജറ്റില്‍ പ്രതിഫലിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളൊക്കെ നമ്മുടെ ശ്രദ്ധയിലും ഉത്കണ്ഠയിലും ഉണ്ടാകണം. അതൊരിക്കലും ഒരു രാത്രി കൊണ്ട് സാധിക്കുകയില്ല, വളരെ സാവധാനം മാത്രം നടക്കുന്ന ഒരു പ്രക്രിയ ആണ്. നികുതി സംബന്ധമായ കാര്യങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയെ തരണം ചെയ്യാന്‍ ഞാന്‍ കാണുന്ന വഴി ഇതാണ്.
40,000 മുതല്‍ 50,000 രൂപ വരെ മുതല്‍മുടക്കില്‍ കണ്ണടകള്‍ വാങ്ങുമ്പോഴും മന്ത്രി മന്ദിരങ്ങള്‍ ഭീമാകാരമായ തുക മുടക്കി നവീകരിക്കുമ്പോഴും ഉണ്ടാകുന്ന സാമ്പത്തികവും നികുതിപരവുമായ വിഷയത്തെപ്പറ്റി എന്താണ് പറയുവാനുള്ളത്? ഇതൊക്കെ ബജറ്റിന്റെ പരിധിയ്ക്കുള്ളില്‍ നില്‍ക്കുന്നതാണോ?
വളരെ വലിയ രീതിയിലുള്ള പണത്തിന്റെ ഇത്തരം ഉപയോഗങ്ങളെ ശരിയായ രീതിയില്‍ പരാമര്‍ശിച്ച് തന്നെയാണ് ബജറ്റ് നിര്‍വ്വഹിച്ചിട്ടുള്ളത്. ഇത്തരം പദ്ധതികള്‍ വഴി അമിതമായ ചിലവുകള്‍ ഉണ്ടായിട്ടില്ലെന്ന് ബജറ്റ് റിപ്പോര്‍ട്ട് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഈ വസ്തുതകള്‍ ഒക്കെ ബജറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നവയാണ്. മറ്റൊരു പ്രതീക്ഷ എന്തെന്ന് വച്ചാല്‍ കേരളത്തിന് വളരെ വലിയ വളര്‍ച്ച ഉണ്ടാകുമെന്നും ഏറിയ പങ്കും അധിക വരുമാന സ്രോതസ്സുകള്‍ വഴിയാണുണ്ടാവുക എന്നതുമാണ്. കൂടാതെ ജി.എസ്.ടി. കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പ്രാവര്‍ത്തികമാകുന്നതോടെ സംസ്ഥാനത്തിന് വരുമാന മേഖലയില്‍ അത് കൂടുതല്‍ ഗുണം ചെയ്യും. ചുരുക്കിപ്പറഞ്ഞാല്‍ ഇവയെല്ലാം കൂടിച്ചേര്‍ന്ന് കേരളത്തിന്റെ സാമ്പത്തികവും നികുതി സംബന്ധവുമായ അവസ്ഥയ്ക്ക് വളരെയധികം ഗുണം ചെയ്യും.
ആദ്യമൊക്കെ നിങ്ങള്‍ക്ക് എന്‍.ഡി.എ. യുടെ ധനകാര്യ നയങ്ങളോട് വിയോജിപ്പുണ്ടായിരുന്നുവല്ലോ? എന്നാല്‍ ഇപ്പോള്‍ ജി.എസ്.ടി. നിലവില്‍ വന്നതിനുശേഷം, അല്ലെങ്കില്‍ നോട്ടുനിരോധനം വന്നതിനുശേഷം നിങ്ങള്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?
ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ മൊത്തത്തില്‍ നോക്കിക്കാണുകയാണെങ്കില്‍ കേന്ദ്രത്തിന്റെ ചില നയങ്ങളെ ഞാന്‍ അംഗീകരിക്കുന്നുണ്ട്. ജി.എസ്.ടി. ക്ക് അഖണ്ഡമായ സാമ്പത്തിക തത്ത്വശാസ്ത്രങ്ങള്‍ ഉണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. മാത്രമല്ല, അത് ഇന്ത്യയ്ക്ക് ആവശ്യമായ ഒന്നായിരുന്നുതാനും. നികുതി അടയ്ക്കുന്നവരുടെ എണ്ണം ക്രമാതീതമായി കൂട്ടാന്‍ ഇത് സഹായിച്ചിട്ടുണ്ട്. നമ്മുടെ സാമ്പത്തിക വ്യവസ്ഥയെ ഒന്നുകൂടി ചിട്ടപ്പെടുത്തി എടുക്കാന്‍ ഇതിനു കഴിഞ്ഞു എന്നതാണ് സത്യം. അതുകൊണ്ട് ഇതിന് നിഷേധാത്മകമായ ഒരു പ്രതികരണം ലഭിച്ചതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. കാരണം, യഥാര്‍ത്ഥത്തില്‍, ഇതിന്റെ നടപ്പാക്കല്‍ നമ്മുടെ ഔചിത്യബോധത്തില്‍ നിന്നൊക്കെ ഒരുപാട് അകലെയായിരുന്നു. എന്നാലിത് സാമ്പത്തിക മുരടിപ്പിനെ ചെറുക്കുന്ന ഒന്നുതന്നെയാണ്. എന്നാല്‍ നോട്ടുനിരോധനം ഇങ്ങനെയല്ല. മതിയായ നോട്ടുകള്‍ പ്രിന്റ് ചെയ്യാതെ ഒരൊറ്റ രാത്രി കൊണ്ട് നമ്മുടെ 80% സാമ്പത്തിക വിനിമയത്തെയും ഇത് ഊറ്റിക്കുടിച്ചു. ഇതൊരിക്കലും നല്ല ഒരു ആശയമാണെന്ന് പറയാന്‍ സാധിക്കുകയില്ല. ആളുകളുടെ സമ്പാദ്യത്തെ പണമായോ നോട്ടുകളായോ കൈവശം വയ്ക്കാതിരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന ഇതിന്റെ ആശയത്തെ, പക്ഷേ ഞാന്‍ അംഗീകരിക്കുന്നു. അവര്‍ക്ക് അത് ധനകാര്യ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കാവുന്നതാണ്. എങ്കിലും ഒരൊറ്റ രാത്രി കൊണ്ട് ഇതൊക്കെ ചെയ്തത് വളരെ വലിയ ഒരു പിഴവ് തന്നെയാണ്. എന്നാല്‍ അതിനോടൊപ്പം ജി.എസ്.ടി. ഒരു നല്ല നയമാണെന്നും അത് ക്രമേണ നമ്മുടെ സാമ്പത്തിക മേഖലയ്ക്ക് കൂടുതല്‍ ലാഭമുണ്ടാക്കിക്കൊടുക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു. പാപ്പരത്ത്വത്തിലെ കുറവ് ഒരു വലിയ കാര്യമാണ്. അതുകൊണ്ട് ഇതുമൂലം നല്ല കാര്യങ്ങള്‍ സംഭവിക്കുന്നുണ്ടെന്നാണ് ഞാന്‍ കരുതുന്നത്.
നമ്മുടെ ഗവണ്മെന്റ് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ജീവനക്കാരുടെ പെന്ഷന് പ്രായം 60 ആക്കി ഉയര്‍ത്താനുള്ള പ്രമേയം പാസ്സാക്കാന്‍ പോകുന്നു. വിരമിക്കല്‍ പ്രായം കൂട്ടുന്നത് നമ്മുടെ സാമ്പത്തിക പ്രതിസന്ധിക്ക് ഗുണകരമാകുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?
ചിലപ്പോള്‍ അങ്ങനെ സംഭവിച്ചേക്കാം. പെന്‍ഷന്റെ കാര്യത്തില്‍ എന്ത് സംഭവിച്ചെന്നോ അതേപ്പറ്റി കൂടുതലായി ഒന്നും സംസാരിക്കാന്‍ ഞാന്‍ ഇപ്പോള്‍ താത്പര്യപ്പെടുന്നില്ല.
കേരളത്തിന്റെ പൊതുകടം എന്നത്തേക്കാളുമുപരി റെക്കോഡ് പിന്നിട്ടിരിക്കുകയാണ്. ഇതേപ്പറ്റി ആകുലപ്പെടേണ്ടതല്ലേ?
ഞാന്‍ ഒരിക്കലും അതിനെ ആകുലപ്പെടേണ്ടത് എന്ന് വിശേഷിപ്പിക്കുകയില്ല. കേരളത്തിന്റെ സമ്പദ്ഘടന ഇപ്പോഴും 7% നിരക്കില്‍ വളര്‍ന്നുകൊണ്ട് തന്നെയാണിരിക്കുന്നത്. ഇതില്‍ ആകുലപ്പെടണ്ട കാര്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. മറിച്ച് ഇത് നമ്മള് മനസ്സില്‍ സൂക്ഷിക്കേണ്ട ഒരു വസ്തുത തന്നെയാണ്. കാരണം ഒരു സംസ്ഥാനത്തിന്റെ നടത്തിപ്പില്‍ നമ്മള് സാമ്പത്തികമായി കെട്ടുറപ്പുള്ളതാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
പൊതുകടം എങ്ങനെ നിയന്ത്രിക്കാന്‍ സാധിക്കും?
നമ്മള് നികുതിയെപ്പറ്റി മുന്‍പേ സംസാരിച്ചതാണ്. ഇത് അതുമായി ബന്ധപ്പെട്ട ചോദ്യമാണ്. നികുതി സംബന്ധമായ വിഷയത്തെ തരണം ചെയ്യാന്‍ ചെയ്യുന്ന കാര്യങ്ങളും അതേ മാനദണ്ഡങ്ങളുമാണ് ഇവിടെയും ആവശ്യം. നിങ്ങള്‍ തന്നെ പറഞ്ഞതുപോലെ, കേരളത്തിന്റെ പൊതുകടം വളരെയധികം വര്‍ദ്ധിച്ചിരിക്കുന്നു. മറ്റൊരു വശത്ത്, സ്വകാര്യ മേഖലയില്‍ നിന്നും കടമെടുത്തതുവഴി 50,000 കോടിയിലധികം കടം വറെ. മറ്റൊരു വശത്ത് നികുതി കമ്മിയും കാണപ്പെടുന്നു.
ഇതിന്റെ ഒപ്പം കെ.എസ്.ആര്.ടി.സി. പെന്‍ഷനും മറ്റ് പല ചിലവുകളും കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിന് വഹിക്കേണ്ടി വരുന്നു. നികുതികമ്മിയെ സംബന്ധിച്ച് താങ്കള്‍ പറഞ്ഞത് ശരിയാണ്. നികുതി കമ്മി വളരെയധികമാണെന്നത് ഉറപ്പായും ഒരു പ്രശ്നം തന്നെയാണ്. ഇക്കാര്യം ധനകാര്യ മന്ത്രിക്ക് അറിയാവുന്നതുമാണ്. എന്നാല്‍ അടിസ്ഥാന സൗകര്യ വികസനത്തിലേക്കുള്ള നിക്ഷേപത്തിനായി 50,000 കോടി രൂപ കടമെടുത്തത് അത്യാവശ്യമായ സംഗതി തന്നെയാണെന്നാണ് ഞാന്‍ കരുതുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള നിക്ഷേപം കേരളം ഏറ്റെടുക്കേണ്ടത് തന്നെയാണ്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് വളരെ കുറവാണ്.
യഥാര്‍ത്ഥത്തില്‍ കേരളം എതിരേല്‍ക്കേണ്ട ഒരു കടം തന്നെയാണത്. അതിനായി നിയോഗിച്ച സ്ഥാപനവും മികച്ചതാണ്. ഒരേസമയം തന്നെ സമാന്തരമായ രണ്ട് കാര്യങ്ങള്‍ നടക്കുന്നുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. നികുതി കമ്മി കുറയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഒരു വശത്ത് നടക്കുന്നുണ്ട്. അതേസമയം ദീര്‍ഘകാലത്തേക്കുള്ള അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നിക്ഷേപവും നടക്കുന്നുണ്ട്. അതുകൊണ്ട് ഞാനതിനെ അംഗീകരിക്കുകയാണ്. മുന്വര്ഷത്തേക്കാളുപരി കേരളത്തിന്റെ സമ്പദ് ഘടന 2016-17 വളരെ ദ്രുതഗതിയിലാണ് വളരുന്നത്.
അത് തികച്ചും പോസിറ്റീവ് ആയ ഒരു കാര്യമാണ് എങ്കിലും കേരളത്തിന് ഇതിലുമധികം വളര്‍ച്ച കൈവരിക്കാനുള്ള പ്രാപ്തി ഉണ്ട്. ഗവണ്മെന്റ് ഇപ്പോള്‍ മുന്‍കൈ എടുക്കുന്ന പുതിയ വ്യവസായ സംരംഭങ്ങള്‍ നമ്മുടെ സമ്പദ് ഘടനയ്ക്ക് അനുകൂലമായി ഭവിക്കുന്നതാണ്. വളരെ മികച്ചതും ആകര്‍ഷണീയവുമായ ഇത്തരം നൂതന സംരംഭങ്ങള്‍ വളരെ ശക്തമായി തന്നെ വികസിക്കും എന്നതില്‍ സംശയമില്ല. ഇത്തരം സംരംഭങ്ങള്‍ മുഖാന്തരം ആളുകള്‍ക്ക് കേരളത്തോടുള്ള കാഴ്ചപ്പാട് തന്നെ പഴയതില്‍ നിന്നും വ്യത്യസ്തമായിട്ടുണ്ട്. ഐ.ടി.യോ ഡിജിറ്റല്‍ മേഖലയോ മാത്രമല്ല ഇത്തരത്തില്‍ മാറുന്നത്. മറിച്ച് എല്ലാ മേഖലകളിലും ഈ മാറ്റം പ്രകടമാണ്. കൊച്ചിയോ തിരുവനന്തപുരമോ പോലുള്ള സിറ്റികളിലെ മാറ്റങ്ങള്‍ ശുദ്ധീകരിക്കാവുന്നതും അതോടൊപ്പം അത് കേരളത്തിന് തന്നെ വളരെ വിലപ്പെട്ടതുമാണ്.
കേരളത്തിലെ ഏതെല്ലാം മേഖലകളാണ് നിക്ഷേപത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത്?
കേരളത്തിന്റെ സമ്പദ് ഘടന വളരെയധികം സേവന പ്രേരകമായ ഒന്നാണ്. ഐ.ടി., ആരോഗ്യം, ഗതാഗതം, വ്യാപാരം തുടങ്ങിയ മേഖലകളൊക്കെ കൂടുതല്‍ നിക്ഷേപത്തെ, സ്വാധീനിക്കേണ്ടതുണ്ട്. ഇത് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളെപ്പോലെ വളരാന്‍ കേരളത്തെ സഹായിക്കും. സ്വകാര്യ മേഖലയിലുള്ള നിക്ഷേപം കേരളം നിരസിച്ച ഒന്നാണ്. (കേരളം മാത്രമല്ല, ഇന്ത്യ മുഴുവനായും) ഈയൊരു അവസ്ഥ മാറി സ്വകാര്യ മേഖലയിലുള്ള നിക്ഷേപത്തിന് കേരളം കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.