ഭാഗ്യ പരീക്ഷണത്തിനൊരുങ്ങി വാവേ. ചൈനീസ് സ്മാർട്ഫോൺ ബ്രാന്റായ വാവേയുടെ മേറ്റ് 30 പരമ്പര സ്മാർട്ഫോണുകൾ ആഗോള വിപണിയിലിറക്കി. മേറ്റ് 30, മേറ്റ് 30 പ്രോ, മേറ്റ് 30ആർഎസ് എന്നിവയാണ് അവതരിപ്പിച്ചത്. ഗൂഗിളിന്റെ ആൻഡ്രോയിഡ് 10 ഓഎസ് അടിസ്ഥാനമാക്കിയുള്ള വാവേയുടെ ഇഎംയുഐ ആണ് ഫോണിലുള്ളത്. അമേരിക്കയുമായുള്ള വാണിജ്യ തർക്കങ്ങൾ നിലനിൽക്കെ ഗൂഗിൾ പ്ലേ സേവനങ്ങൾ ഒന്നുമില്ലാതെയാണ് ഫോൺ എത്തിയിരിക്കുന്നത്.
ഇതിന് പകരം വാവേയുടെ തന്നെ സേവനങ്ങൾ ഫോണിൽ നൽകിയിരിക്കുന്നു. നേരത്തെ ഗൂഗിൾ പ്ലേ സർവീസസ് കൈകാര്യം ചെയ്തിരുന്ന കാര്യങ്ങൾ പുതിയ ഫോണിൽ ‘വാവേ മൊബൈൽ സർവീസസ്’ ആണ് കൈകാര്യം ചെയ്യുന്നത്. അതായത് ഗൂഗിളിന്റെ പ്ലേ സ്റ്റോർ ഫോണിലുണ്ടാവില്ല. പകരം വാവേയുടെ ആപ്പ് ഗാലറിയാണ് ഫോണിലുള്ളത്. ഇതിന് 39 കോടി ഉപയോക്താക്കൾ നിലവിലുണ്ടെന്ന് കമ്പനി പറയുന്നു.ഫോണുകളുടെ സവിശേഷതകൾ വാവേ മേറ്റ് 30 പ്രോ 6.53 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. എന്നാൽ ഫോണുകളുടെ വിൽപന എന്ന് മുതൽ ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയില്ല.