ഹൃത്വിക് റോഷൻ ആത്മകഥ എഴുതാൻ ഒരുങ്ങുകയാണ്. കരണ്‍ ജോഹറിന്റെ ആത്മകഥ ‘ആന്‍ അണ്‍സ്യൂട്ടബിള്‍ ബോയ്’, ഋഷി കപൂറിന്റെ ആത്മകഥ ‘ഖുല്ലം ഖുല്ല’, യാസിര്‍ ഉസ്മാന് രേഖയെ കുറിച്ചെഴുതിയ ജീവചരിത്രം രേഖ: ദി അണ്‍ടോള്‍ഡ് സ്റ്റോറി അങ്ങനെ നീളുന്നു ബോളിവുഡിൽ ആത്മകഥ എഴുതിയവരുടെ എണ്ണം. ഷാഹ് റുഖ് ഖാനും തന്റെ ആത്മകഥ രചിച്ചുകൊണ്ടിരിക്കുകയാണ്.
‘ഞാനൊരു നല്ല എഴുതുകാരനല്ല, എന്നാലും ആത്മകഥ എഴുതണമെന്നാണ് എന്റെ ആഗ്രഹം’, ഹൃത്വിക് പറഞ്ഞു. സിനിമാ സംവിധാനത്തെ കുറിച്ചുളള ചോദ്യത്തിന് പിതാവ് രാകേഷ് റോഷന്റെ പാത പിന്തുടരാനുളള ശേഷി തനിക്കില്ലെന്നാണ് ഹൃത്വിക് പ്രതികരിച്ചത്.
കാബിലിന് ശേഷം ഹൃത്വിക് പുതിയ സിനിമക്ക് ഡേറ്റ് കൊടുത്തിട്ടില്ല. ‘കഹോ നാ പ്യാർ ഹൈ’ സിനിമയിലൂടെയാണ് ഹൃത്വിക് ബോളിവുഡിൽ എത്തുന്നത്.