ഇപ്പോൾ ഉന്നതിയിലെത്തിയിരിക്കുന്നവർ എല്ലാം ജീവിതത്തില്‍ പഠനത്തില്‍ അല്പം ഉഴപ്പ് കാണിച്ചവരായിരിക്കും. ക്ലാസ് മുറിക്കുള്ളിലുള്ളത് മാത്രമല്ല വിദ്യാഭ്യാസമെന്നതിനുള്ള തെളിവാണ് ഈ വിജയങ്ങളെല്ലാം. സച്ചിന് ടെന്‍ഡുല്‍ക്കർ എന്ന് ക്രിക്കറ്റ് ഇതിഹാസം ഇങ്ങനെ തന്നെയായിരുന്നു.
I never was a good scorer in this field 😉 #ThrowbackThursday pic.twitter.com/fYkWqf6OQl
— sachin tendulkar (@sachin_rt) September 7, 2017
എനിക്ക് ഈ ഫീല്‍ഡില്‍ ഒരിക്കലും മികച്ച സ്കോര്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല എന്ന കുറിപ്പോടെ സച്ചിന് പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. കുട്ടിക്കാലത്ത് പുസ്തകം വായിക്കുന്ന ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തോടൊപ്പമാണ് താന്‍ പഠനത്തിന്റെ കാര്യത്തില്‍ പിന്ബെഞ്ചിലായിരുന്നുവെന്ന് സച്ചിന് വെളിപ്പെടുത്തിയത്. മുൻപ് അധ്യാപക ദിനത്തില്‍ സച്ചിന് ഒരു വീഡിയോ പങ്കുവെച്ചിരുന്നു. തന്നെ വിജയത്തിലേക്ക് നയിച്ച ഗുരു രമാകാന്ത് അച്ഛരേക്കര്‍ക്കും ചേട്ടന് അജിത് തെണ്ടുല്ക്കര്ക്കുമായിരുന്നു സച്ചിന് ആ വീഡിയോ സമര്‍പ്പിച്ചത്.