ദിയോറിയ: ഉത്തര്‍പ്രദേശിലെ ദിയോറ ജില്ലയിലെ ബന്‍കത റെയില്‍വേസ്റ്റേഷനിലാണ് സംഭവം. ഇവിടെ ട്രെയിന്‍ യാത്രയ്ക്കെത്തിയ ആളാണ് അപകടത്തില്‍പ്പെട്ടതും മനസാന്നിദ്ധ്യം കൈവിടാതെ ഒരു നിമിഷത്തെ ബുദ്ധിപൂര്‍വമായ നീക്കം കൊണ്ട് സ്വന്തം ജീവന് രക്ഷിച്ചതും.
സംഭവം നടന്നത് ഈ മാസം 15 നാണ്. അപ്പുറത്തെ ട്രാക്കില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനില്‍ കയറാന്‍ ഓവര്‍ ബ്രിഡ്ജ് ഉപയോഗിക്കാതെ ട്രാക്ക് മുറിച്ചുകടക്കാന്‍ ശ്രമിച്ചതായിരുന്നു യുവാവ്. ഇതിനിടെ കാല് തെന്നി ട്രാക്കില്‍ വീണുപോയി അയാള്‍. ഈ സമയത്താണ് ഈ ട്രാക്കിലൂടെ ചരക്ക് തീവണ്ടിയെത്തിയത്. അയാൾ എഴുന്നേല്ക്കാന് ശ്രിച്ചിരുന്നെങ്കിലോ അല്പം മാറാന്‍ ശ്രമിച്ചിരുന്നെങ്കിലോ അത്യാഹിതം സംഭവിക്കുമായിരുന്നു. എന്നാല്‍ മനസാന്നിദ്ധ്യത്തോടെ ട്രാക്കിനുള്ളില്‍ നിലത്ത് പതുങ്ങിക്കിടന്ന് യുവാവ് അപകടത്തില്‍ നിന്ന് രക്ഷപെടുകയായിരുന്നു.