സ്മാർട്ടാകാൻ ഇന്ത്യൻ റെയിൽവേയും. ഇനി മുതൽ ക്യൂആർ കോഡ് ഉപയോഗിച്ച് നിങ്ങൾക്ക് വരിനിൽക്കാതെ റിസർവ് ചെയ്യാത്ത ട്രെയിൻ ടിക്കറ്റ് എടുക്കാം.വടക്ക് കിഴക്കൻ റെയിൽവെയാണ് ആദ്യമായി 12 സ്റ്റേഷനുകളിൽ ഈ സംവിധാനം നടപ്പാക്കുന്നത്. അവസാന നിമിഷത്തിൽ വരി നിൽക്കാതെ റെയിൽവെ സ്റ്റേഷനിൽവെച്ചുതന്നെ മൊബൈൽ ആപ്പ് വഴി ടിക്കറ്റെടുക്കാനുള്ള സംവിധാനമാണ് നടപ്പാക്കുന്നത്. റെയിൽവെ സ്റ്റേഷനിൽ പതിച്ചിട്ടുള്ള ക്യൂആർ കോഡ് സ്കാൻ ചെയ്ത് യുടിഎസ് ആപ്പുവഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുക. ജെയ്പുർ, അജ്മീർ, ജോധ്പുർ, ബിക്കാനീർ, അബു റോഡ്, ഉദയ്പുർ സിറ്റി, ദുർഗാപുര, അൾവാർ, റെവേരി, ഗാന്ധിനഗർ തുടങ്ങിയ 12 സ്റ്റേഷനുകളിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്.