ഇൻഡിഗോ ജീവനക്കാരന് യാത്രക്കാരനെ കൈകാര്യം ചെയ്ത സംഭവത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് മാപ്പ് പറഞ്ഞു. രാജീവ് കത്യാല്‍ എന്ന യാത്രക്കാരനെ ഇന്‍ഡിഗോ ഗ്രൗണ്ട് സ്റ്റാഫാണ് കൈയേറ്റം ചെയ്തത്. ഡല്‍ഹി വിമാനത്താവളത്തില്‍ ഒക്ടോബര്‍ 15 നായിരുന്നു സംഭവം.
ചെന്നൈയില്‍നിന്നും ഡല്‍ഹിയിലെത്തിയതായിരുന്നു രാജീവ് കത്യാല്‍. ജീവനക്കാരുമായി തര്‍ക്കത്തിലേര്‍പ്പെട്ട കത്യാലിനെ ബോര്‍ഡിംഗില്‍നിന്ന് ബസിലേക്ക് കയറാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് ഇയാള്‍ തള്ളി കയറാന്‍ ശ്രമിച്ചപ്പോള്‍ ഗ്രൗണ്ട് ജീവനക്കാര്‍ കത്യാലിനെ കൈയേറ്റം ചെയ്യുകയായിരുന്നു. മറ്റൊരു ജീവനക്കാരൻ മൊബൈലില്‍ പകര്‍ത്തിയ സംഭവം പിന്നീട് സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇതോടെ ഇന്‍ഡിഗോ അധികൃതര്‍ മാപ്പുപറഞ്ഞ് തടിയൂരുകയായിരുന്നു. മര്‍ദനമേറ്റ യാത്രക്കാരനോട് വ്യക്തിപരമായും അല്ലാതെയും മാപ്പ് അപേക്ഷിച്ചിതായി ഇന്‍ഡിഗോ പ്രസിഡന്റ് ആദിത്യ ഘോഷ് പ്രസ്താവനയില്‍ പറഞ്ഞു. എന്നാൽ, വീഡിയോ ഷൂട്ട് ചെയ്ത ജീവനക്കാരനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതായിയാണ് റിപ്പോർട്ട്.
#WATCH: IndiGo staff manhandle a passenger at Delhi’s Indira Gandhi International Airport (Note: Strong language) pic.twitter.com/v2ola0YzqC
— ANI (@ANI) November 7, 2017