അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് ജൂലൈ 2019 ന്റെ ഭാഗമായി ആഗസ്ത് രണ്ടിന് വെളളിയാഴ്ച ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ വൈകുന്നേരം നാലു മണി വരെ സംസ്ഥാനത്ത് നടന്ന ഏകവത്സര മെട്രിക് ട്രേഡിലെ ഐ.ടി.ഐ ട്രെയിനികള്‍ക്കുളള വര്‍ക്ക് ഷോപ്പ് കാല്ക്കുലേഷന് ആന്റ് സയന്‍സ് പരീക്ഷ സാങ്കേതിക കാരണങ്ങളാല്‍ റദ്ദാക്കി.
പുന:പരീക്ഷ 2019 ആഗസ്ത് 14ന് ബുധനാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 4 മണി വരെ സംസ്ഥാനത്തെ എല്ലാ പരീക്ഷ കേന്ദ്രങ്ങളിലും വച്ച് നടക്കും. ആഗസ്ത് രണ്ടിന് രാവിലെ 10 മണി മുതല്‍ 11.30 വരെ പാറശ്ശാല ഗവ: വനിത ഐ.ടി.ഐ വച്ചു നടത്തിയ ദ്വിവത്സര മെട്രിക്ക് ട്രേഡിന്റെ ഒന്നാം വര്‍ഷ വര്‍ക്ക്ഷോപ്പ് കാല്ക്കുലേഷന് ആന്റ് സയന്‍സ് വിഷയത്തിന്റെ പരീക്ഷയും റദ്ദ് ചെയ്തിട്ടുണ്ട്. ഈ കേന്ദ്രത്തില്‍ പ്രസ്തുത പരീക്ഷ എഴുതിയവര്ക്കായുളള പുന:പരീക്ഷ 2019 ആഗസ്ത് 14 ന് ബുധനാഴ്ച രാവിലെ 10 മണി മുതല്‍ 12 വരെ പാറശ്ശാല ഗവ:വനിത ഐ.ടി.ഐ യില്‍ വച്ച് നടത്തും.
ബന്ധപ്പെട്ട എല്ലാ പരിശീലനാര്ത്ഥികളും നിശ്ചിതസമയത്ത് നിലവില്‍ ലഭിച്ചിട്ടുളള ഹാള്‍ ടിക്കറ്റുമായി അവര്‍ക്ക് അനുവദിച്ചിട്ടുളള പരീക്ഷ കേന്ദ്രങ്ങളില്‍ ഹാജരാകണമെന്ന് ഡയറക്ടര്‍ ഓഫ് ട്രെയിനിംഗ് എസ്. ചന്ദ്രശേഖര്‍ അറിയിച്ചു.