മോണ്ടെവിഡിയോ : ഫുട്ബോള്‍ ഇതിഹാസം അര്‍ജന്റീനയുടെ ലയണല്‍ മെസി സഹജീവികളോട് കാരുണ്യം കാണിച്ച് വാര്‍ത്തകളില്‍ മുൻപും ഇടംപിടിച്ചിട്ടുണ്ട്. തന്നെ കാണാൻ എത്തിയ ഒരു കുഞ്ഞ് ആരാധകനോട് മെസ്സി കാണിച്ച സമാനതകളില്ലാത്ത സ്നേഹമാണ് ഇപ്പോള്‍ ഫുട്ബോള്‍ ലോകമാകെ ചര്‍ച്ച ചെയ്യുന്നത്.
മെസ്സിയെ കാണാൻ ഓടി എത്തിയ പയ്യനെ സെക്യൂരിറ്റി തടഞ്ഞു, കാണാൻ പറ്റാതെ അവന് കരയുന്നത് കണ്ടപ്പോള്‍ ഇതിഹാസ താരത്തിന്റെ മനസലിഞ്ഞു. അദ്ദേഹം തന്റെ കുഞ്ഞു ആരാധകനെ സ്നേഹപൂര്‍വ്വം അടുത്തേക്കു വിളിച്ചു. മെസ്സിയും കൂട്ടരും ബസിറങ്ങി ഹോട്ടലിലേക്കു പോയിക്കൊണ്ടിരുന്നപ്പോളാണ് സംഭവം ഉണ്ടായത് മെസ്സിയുടെ ഏതാനും മീറ്ററുകള്‍ അകലെ വരെ സെക്യൂരിറ്റി ഗാര്‍ഡുകളെ കബളിപ്പിച്ചു കുഞ്ഞു ആരാധകന് എത്തി. പയ്യനെ സെക്യൂരിറ്റി തിരികെ അയച്ചപ്പോൾ മെസ്സി തിരിച്ചു വിളിച്ചു. തുടർന്ന് മെസ്സി ആരാധകന്റെ കൂടെ നിന്ന് ഒരു ഫോട്ടോയെടുത്ത് ഓട്ടോഗ്രാഫും നല്കി. അതിരില്ലാത്ത സന്തോഷത്തില്‍ നിന്ന അവനെ കെട്ടിപ്പിടിച്ച ശേഷമാണ് മെസി ഹോട്ടലിലേക്കു പോയത്. വീഡിയോ പുറത്തുവന്നതോടെ മെസി ആരാധകരും കായിക ലോകവും ഇത് ഏറ്റെടുക്കുകയായിരുന്നു.