ന്യൂഡല്‍ഹി: ഓഹരി വിപണി ബിജെപിയുടെ വിജയത്തെ തുടര്‍ന്ന് റെക്കോര്‍ഡ് നിലവാരത്തില്‍ കുതിച്ചു ഉയരുന്നു. വ്യാപാരം ആരംഭിച്ച് മിനിട്ടുകള്‍ക്കകം നിഫ്റ്റി 131 പോയ്ന്റ് ഉയര്‍ന്ന് 9065.65 ലും സെന്‍സെക്സ് 432.47 പോയ്ന്റ് ഉയര്‍ന്ന് 29378.70ലും എത്തി. എന്നാൽ ബിഎസ്ഇയിലെ 1230 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 124 ഓഹരികള്‍ നഷ്ടത്തിലുമാണ്. എചിഡിഐഎല്, എച്ഡിഎഫ്സി,ഐസിഐസിഐ ബാങ്ക്, ജെകെ ലക്ഷ്മി സിമിന്റ്, ഗട്ടി ലിമിറ്റഡ് എന്നിവ ലാഭത്തിലും. ജയപ്രകാശ് അസോസിയേറ്റ്സ്, ഭാരത് ഫിനാന്‍ഷ്യല്‍, മൈന്‍ഡ് ട്രീ ലിമിറ്റഡ്, സെന്റ്രല്‍ ബാങ്ക് എന്നിവയാണ് നഷ്ടത്തിലുള്ളത്.
ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു.ഇപ്പോഴത്തെ നിരക്ക് ഒരു ഡോളറിന് 66 രൂപയാണ്.
ഒരു വര്‍ഷത്തെ ഏറ്റവും വലിയ വര്‍ദ്ധനവാണുള്ളത്.