സംസ്ഥാനത്തെ ബ്രൂവറീസ്, ഇഷ്ടിക നിര്‍മ്മാണ വ്യവസായം എന്നീ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനായുള്ള തെളിവെടുപ്പ് യോഗം 26.08.2019-ന് യഥാക്രമം രാവിലെ 10.30 മണിക്കും ഉച്ചയ്ക്ക് 11.30 മണിക്കും പാലക്കാട് ഗവണ്മെന്റ് ഗസ്റ്റ് ഹൗസിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. പ്രസ്തുത തെളിവെടുപ്പ് യോഗത്തില്‍ മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ നിന്നുള്ള ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിയ്ക്കുന്ന തൊഴിലാളി / തൊഴിലുടമ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പങ്കെടുക്കാം.