നോയിഡ എക്സ്പ്രസ് ഹൈവേയില്‍ ലംബോര്‍ഗിനി-ഡിസയര്‍ മത്സരയോട്ടത്തെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഈസ്റ്റ് ഡല്‍ഹിയിലെ മണ്ഡവാലി സ്വദേശി അസദ് അഹമദ് (28)ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് അപകടം നടന്നത്. അമിത വേഗത്തില്‍ പോകുകയായിരുന്ന ലംബോര്‍ഗിനിയെ മറിക്കടക്കാനുള്ള സ്വിഫ്റ്റ് ഡിസയറിന്റെ ശ്രമമാണ് അപകടത്തില്‍ അവസാനിച്ചത്.
സ്വിഫ്റ്റ് ഡിസയറും ലംബോര്‍ഗിനിയും തമ്മിലുള്ള മത്സരയോട്ടത്തില് ലംബോര്‍ഗിനി ഡിസയറില്‍ ഇടിക്കാതിരിക്കാന്‍ ഇടതു വരിയിലേക്ക് മാറ്റിയതാണ് അപകടത്തിനു കാരണമാക്കിയത്. ഇടതു വരിയിൽ പോവുകയായിരുന്ന മാരുതി ഇക്കോ വാനില്‍ ലംബോര്‍ഗിനി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇക്കോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. എക്സ്പ്രസ് വേയില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വിയില്‍ നിന്നാണ് അപകട ദൃശ്യങ്ങള്‍ ലഭിച്ചത്.
വീഡിയോ കാണാം