ചലച്ചിത്രതാരം പ്രകാശ് രാജിന്റെ പുതിയ പുസ്തകം ‘സൂത്രധാരനാര് വേഷക്കാരനാര്’ പ്രകാശനം ചെയ്തു. കുമരകം സൂരി റിസോര്‍ട്ടില്‍ സംഘടിപ്പിച്ച സിഐഐ ലീഡര്‍ഷിപ്പ് സമ്മിറ്റ് വേദിയില്‍ വച്ച് പ്രകാശ് രാജ്, കോഴിക്കോട് ഐഐഎം ഡയറക്ടര്‍ ഡോ. ദേബാശിഷ് ചാറ്റര്‍ജി, അഹമ്മദാബാദ് ഐഐഎം മാര്‍ക്കറ്റിങ് വിഭാഗം പ്രൊഫസര്‍ പ്രൊഫ. എബ്രഹാം കോശി, ഡി സി ബുക്സ് സിഇഒ രവി ഡിസി. ഫെഡറല്‍ ബാങ്ക് സിഒഒ ശാലിനി വാരിയര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രകാശനം നിര്‍വഹിച്ചത്. മലയാളം- കന്നഡ എഴുത്തുകാരനായ സുധാകരന് രാമന്തളി വിവര്‍ത്തനം ചെയ്ത പുസ്തകത്തിന്റെ പ്രസാധകര് ഡി.സി. ബുക്സാണ്.