കൊച്ചി: ടാറ്റ ഡിജിറ്റലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി പ്രതീക് പാലിനെ ടാറ്റാ സണ്‍സ് ലിമിറ്റഡ് നിയമിച്ചു. ഡിജിറ്റല്‍ ബിസിനസുകള്‍ വളര്‍ത്തിയെടുക്കുന്നതിനായി ടാറ്റാ ഗ്രൂപ്പ് തുടങ്ങിയ പുതിയ സംരംഭമാണ് ടാറ്റ ഡിജിറ്റല്‍.
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ നിന്നും 27 വര്‍ഷത്തെ അനുഭവസമ്പത്തുമായാണ് പ്രതീക് പാല് ടാറ്റ ഡിജിറ്റലിന്റെ തലപ്പത്തെത്തുന്നത്.
ഉപയോക്തൃ കേന്ദ്രീകൃത ബിസിനസുകളെക്കുറിച്ചും ഈ മേഖലയില്‍ ഡിജിറ്റല്‍ ടെക്നോളജിയുടെ സ്വാധീനത്തെക്കുറിച്ചും ശക്തമായ അവബോധമുള്ളയാളാണ് പ്രതീക് പാല് എന്ന് ടാറ്റ സണ്‍സ് ചെയര്മാന് എന്‍ ചന്ദ്രശേഖരന് പറഞ്ഞു. അദ്ദേഹത്തിന്റെ അനുഭവസമ്പത്തും പ്രതിബദ്ധതയും പുതിയ അവസരങ്ങള്‍ കണ്ടെത്തുന്നതില്‍ ടാറ്റ ഗ്രൂപ്പിന് മുതല്‍ക്കൂട്ടാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.