മില്‍മയുടെ ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് വില്പനയാണ് ഇക്കുറി ഓണക്കാലo സാക്ഷ്യം വഹിച്ചത്. ഉത്രാട ദിനത്തില്‍ മാത്രം ഒരു കോടി പതിനേഴു ലക്ഷത്തി അറുപതിനായിരം രൂപയുടെ മില്‍മ ഉല്പന്നങ്ങളാണ് വിറ്റുപോയത്. 46,60,000 ലിറ്റര്‍ പാലും 5,89,000 ലിറ്റര്‍ തൈരുമാണ് ഇക്കുറി കേരളത്തില്‍ വില്പന നടത്തിയത്. അതേസമയം കൊച്ചിയിലും തിരുവനന്തപുരത്തും ആരംഭിച്ച മൊബൈല്‍ ആപ്പ് വഴിയുള്ള വില്പനയ്ക്കും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും മില്‍മ അധികൃതര്‍ അറിയിച്ചു. ആപ്പ് വഴി കൊച്ചിയില്‍ മാത്രം വിറ്റത് എണ്ണൂറ് പാക്കറ്റ് പാലുകളാണ്.