മുംബൈ: ഓഹരി സൂചികകളില്‍ തുടര്‍ച്ചയായി അഞ്ചാം ദിവസവും നഷ്ടം. സെന്‍സെക്സ് 260 പോയന്റ് താഴ്ന്ന് 31270ലും 86 പോയന്റ് നഷ്ടത്തില്‍ നിഫ്റ്റി 9734ലിലുമാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്ഇയിലെ 163 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1415 ഓഹരികള്‍ നഷ്ടത്തിലുമാണ്.
എച്ച്ഡിഎഫ്സി, വേദാന്ത, ഐസിഐസിഐ ബാങ്ക്, ഒഎന്‍ജിസി, ഏഷ്യന്‍ പെയിന്റ്സ്, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്സ്, ഭാരതി എയര്‍ടെല്‍, മാരുതി സുസുകി തുടങ്ങിയവ നഷ്ടത്തിലാണ്. വിപ്രോ, ടെക് മഹീന്ദ്ര, പവര്‍ ഗ്രിഡ് തുടങ്ങിയവ മാത്രമാണ് നേട്ടത്തിലുള്ളത്.