663 സ്കോഡ ലൊറ മോഡലുകളെ ഇന്ത്യയില്‍ തിരിച്ചുവിളിക്കുന്നു. 2009-10 കാലയളവില്‍ വിപണിയില്‍ എത്തിയ ലൊറ മോഡലുകളെയാണ് സ്കോഡ തിരിച്ചുവിളിച്ചിരിക്കുന്നത്. സോഫ്റ്റ്വെയര് അപ്ഡേറ്റ് ചെയ്യുന്നതിനായിയാണ് തിരിച്ചുവിളിക്കുന്നതെന്നാണ് സൂചന.
ലൊറ ഉപഭോക്താക്കളെ അംഗീകൃത സ്കോഡ ഡീലര്‍മാര്‍ അപ്ഡേഷന് വേണ്ടി ബന്ധപ്പെടും. സൗജന്യമായി അപ്ഡേഷന് നടത്തും, ഒരുമണിക്കൂര്‍ കൊണ്ട് തന്നെ അപ്ഡേഷന് നടപടികള്‍ പൂര്‍ത്തിയാകുമെന്നും സ്കോഡ ഇന്ത്യ വ്യക്തമാക്കി. സ്കോഡ ലൊറ മോഡലുകളുടെ സോഫ്റ്റ്വെയര് അപ്ഡേഷന് വേണ്ടി സര്‍വീസ് ക്യാപയിന് ആരംഭിച്ചതായി ഔദ്യോഗിക സ്കോഡ ഇന്ത്യ വെബ്സൈറ്റ് വ്യക്തമാക്കി. ബ്രേക്കിംഗ് സുരക്ഷാ സംവിധാനത്തിലെ സോഫ്റ്റ്വെയര് കണ്ട്രോള് യൂണിറ്റിലാണ് അപ്ഡേറ്റ്.
ഉപഭോക്താക്കള്‍ക്ക് വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്ബര്‍ ഉപയോഗിച്ച് സ്വന്തം കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് ഓണ്‍ലൈനിലൂടെ പരിശോധിക്കാം. അടിയന്തരമായ ബ്രേക്കിംഗില്‍ വീലുകള്‍ ലോക്ക് ചെയ്യപ്പെടുന്നതും, നിയന്ത്രണം തെന്നി മാറുന്നതും പ്രതിരോധിക്കുകയാണ് ആന്റി-ലോക്ക് ബ്രേക്കിംഗ് സംവിധാനത്തിന്റെ ലക്ഷ്യം. കൂടാതെ, അടിയന്തര ബ്രേക്കിംഗില്‍ വാഹനത്തിന്റെ സ്ഥിരത നിലനിര്‍ത്താന്‍ ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്ട്രോളും സഹായിക്കും.