സ്റ്റേറ്റ് ബാങ്ക് ഉപഭോക്താക്കൾക്ക് ഒരു സന്തോഷവാർത്ത. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ ബാങ്കിങ് ആപ് ആയ യോനോ എസ്ബിഐ (യുകെ) ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചു. യോനോ ആപ് ആഗോള തലത്തില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ച എസ്ബിഐ അതിന് യുകെയില്‍ നിന്നു തുടക്കം കുറിച്ചു. യുകെ ഇന്ത്യ ബിസിനസ് കൗണ്‍സിലുമായി സഹകരിച്ചു നടത്തിയ ചടങ്ങില്‍ എസ്ബിഐ ചെയര്മാന് രജനീഷ്കുമാറാണ് ഇതു പുറത്തിറക്കിയത്. ഇതോടെ എസ്ബിഐയുടെ ബ്രിട്ടണിലുള്ള ഉപഭോക്താക്കള്‍ക്ക് യുകെ മണി ട്രാന്‍സ്ഫറുകള്‍, പണമടക്കലുകള്‍, ഇന്ത്യയിലേക്കുള്ള പണമയക്കല്‍ തുടങ്ങിയവയെല്ലാം ആകര്‍ഷകമായ വിനിമയ നിരക്കില്‍ എല്ലാ ദിവസവും 24 മണിക്കൂറും നടത്താനാവും.