ആൾട്രോസിനായി ഇനിയും കാത്തിരിക്കണം. ടാറ്റ ആൾട്രോസ് ഇന്ത്യ വിപണിയിൽ പുറത്തിറങ്ങാൻ വൈകും. 2019 ഉത്സവ സീസണിൽ ഒരു വാഹനം പുറത്തിറങ്ങും എന്ന് പ്രതീക്ഷിച്ചവർക്കാണ് നിരാശ ഫലം. തങ്ങളുടെ പുതിയ പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത് ടാറ്റ മോട്ടോഴ്സ് 2020 -ന്റെ തുടക്കത്തിലേക്ക് മാറ്റി.രാജ്യത്ത്, ജനങ്ങൾ നിർമ്മാതാക്കളിൽ നിന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലുകളിൽ ഒന്നാണ് ആൾട്രോസ് ഹാച്ച്ബാക്ക്. ഈ വർഷം അവസാനം വാഹനം വിൽപ്പനയ്ക്കെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.2018 ഓട്ടോ എക്സ്പോയിൽ 45X കൺസെപ്റ്റ് പതിപ്പായിട്ടാണ് ടാറ്റ മോട്ടോഴ്സ് ആൾട്രോസിനെ ആദ്യമായി പുറത്തിറക്കിയത്. പ്രീമിയം ഹാച്ച്ബാക്കിന്റെ പ്രൊഡക്ഷൻ പതിപ്പ് പിന്നീട് ഈ വർഷം ആദ്യമാണ് കമ്പനി വെളിപ്പെടുത്തിയത്.