കാൻസർ എന്ന മാരക രോഗത്തെ അതിജീവിച്ച് ഇയാന്‍ ടൂത്ത്ഹില് എന്ന ബ്രിട്ടീഷുകാരനാണ് എവറസ്റ്റ് കീഴടക്കിയത്. നാൽപത്തിയേഴുകാരനായ ഇയാൻ ടൂത്ത്ഹിൽ 2015 ൽ കാൻസർ രോഗബാധിതനാണ് എന്ന് തിരിച്ചറിയുമ്പോൾ ജീവിതത്തിലേക്കോ മരണത്തിലേക്കോ എന്ന് ഉറപ്പുപറയാൻ കഴിയുമായിരുന്നില്ല. വെറും നാല് മാസമാണ് അന്ന് അദ്ദേഹത്തിന് പ്രവചിക്കപ്പെട്ട ആയുസ്സ്.
Aaah, thinking about my mum, you got me! https://t.co/uTIjFb7Yoy
— Ian Toothill (Toots) (@IanToothill) June 8, 2017
എന്നാൽ, അവിടെനിന്നാണ് രണ്ടു വർഷങ്ങൾക്കിപ്പുറം ലോകത്തെ ഏറ്റവും ഉയരമുള്ള കൊടുമുടിയിലാണ് ഇയാൻ കൽ കുത്തിയത്. അങ്ങനെ എവറസ്റ്റ് കീഴടക്കിയ ആദ്യ കാൻസർ ബാധിതനായി ഇയാൻ ടൂത്ത്ഹിൽ. കാൻസർ രോഗികളെ സഹായിക്കുന്നതിന് പണം സംഘടിപ്പിക്കുകയാണ് അദ്ദേഹത്തിൻറെ ലക്ഷ്യം. കാൻസർ രോഗികൾക്കായി ഇതുവരെ ഏകദേശം 31500 പൗണ്ടോളം സംഘടിപ്പിക്കാൻ ഇയാന്‍ കഴിഞ്ഞിട്ടുണ്ട്.
Nothing to see here, just some cancer dude @swfc fan on the summit of Everest with an @SUFC_tweets flag #Sheffield https://t.co/yfIVg4G2Sh pic.twitter.com/wXMRWcTpTt
— Ian Toothill (Toots) (@IanToothill) June 5, 2017