ന്യൂഡൽഹി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോ ഇന്ത്യയിൽ. ചൊവ്വാഴ്ച രാത്രിയാണ് അദ്ദേഹം രാജ്യ തലസ്ഥാനത്ത് എത്തിച്ചേര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ എന്നിവരുമായി അദ്ദേഹം ഇന്ന് കൂടിക്കാഴ്ച്ച നടത്തും.
ഇന്ത്യയെ വ്യാപാര മുൻഗണനാ പട്ടികയിൽ നിന്ന് യുഎസ് ഭരണകൂടം ഒഴിവാക്കിയതിന് പിന്നാലെയുള്ള മൈക്ക് പോംപെയോയുടെ ഈ സന്ദർശനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. വെളളിയാഴ്ച ജപ്പാനിലെ ഒസാക്കയില്‍ ജി -20 രാഷ്ട്രങ്ങളുടെ ഉച്ചകോടി നടക്കുന്നുണ്ട്. ഇതിന് മുന്നോടിയായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുമുണ്ട്.
ഇതിന് തുടക്കമായാണ് ഈ സന്ദർശനം. അമേരിക്കയും ഇന്ത്യയും തമ്മിൽ നിലനില്‍ക്കുന്ന സാമ്പത്തിക അസ്വാരസ്യങ്ങൾ ഉൾപ്പടെ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതും സന്ദര്‍ശനത്തിന്റെ മുഖ്യ അജണ്ടയാണ്. കൂടാതെ ഇരുരാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുമാണ് മൈക്ക് പോംപെയോയുടെ ഈ സന്ദര്‍ശനം.