ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയുടെ മകളുമായുള്ള നായകന് വിരാട് കൊഹ്ലിയുടെ നൃത്തം സോഷ്യല്‍ മീഡിയകളില്‍ വൈറലാകുകയാണ്. തന്റെ മകള്‍ ഐറ കൊഹ്ലിക്കൊപ്പം ഡാന്‍സ് ചെയ്യുന്ന വീഡിയോ ഷമിയാണ് ഷെയര്‍ ചെയ്തത്. ജര്‍മന്‍ ഗായകനായ ലൗ ബേഗയുടെ ‘ഐ ഗോട്ട് എ ഗേള്‍’ എന്ന് ഹിറ്റ് പാട്ടിനാണ് രണ്ടു പേരും ചുവട് വെച്ചത്.
ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനം വിജയിച്ചതിന് ശേഷമെടുത്ത വീഡിയോ ആണിത്. ഇരുവരുടെയും ഡാന്‍സ് എന്തായാലും ഹിറ്റായി കഴിഞ്ഞു. വീഡിയോയുടെ അടിയില്‍ ഒരുപാട് പ്രതികരണങ്ങളും വരുന്നുണ്ട്.
Aairah dance with virat after 3-0 victory @ICC @BCCI @imVkohli @HTSportsNews pic.twitter.com/m1Zg7x94l4
— Mohammed Shami (@MdShami11) August 28, 2017
മുഹമ്മദ് ഷാമി ആദ്യമായി അല്ല തന്റെ മകളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇടുന്നത്. ഇതിനു മുന്‍പ് തന്റെ മകളുമായി ക്രിക്കറ്റ് കളിച്ച വിഡിയോയും അദ്ദേഹം ഷെയര്‍ ചെയ്തിട്ടുണ്ട്.