നിയന്ത്രണംവിട്ടു പാഞ്ഞടുത്ത കാറിന്റെ മുന്നിൽ നിന്നും ഒരു കുട്ടിയെ രക്ഷിക്കാൻ ആ കാറിന്റെ മുന്നിലേക്ക് ചാടിയ സ്ത്രീയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. യുഎസിലെ ഷാന്റാ ജോർദാൻ എന്ന സ്ത്രീയാണ് കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞത്. ചീറിപ്പാഞ്ഞു വന്ന വാഹനം ഇരുവരെയും ഇടിച്ചു തെറിപ്പിച്ചു. ഇരുവർക്കും ഗുരുതരമായ പരുക്കുപറ്റിയെങ്കിലും ആരുടെയും ജീവന് അപകടമൊന്നുമുണ്ടായില്ല. ഷാന്റോ ആശുപത്രിയിൽ നിന്നും തിരിച്ചെത്തിയാലുടൻ അവരെ അനുമോദിക്കുമെന്നും ബ്രിഡ്ജ്പോർട്ട് പൊലീസ് പറഞ്ഞു. കാറിന്റെ ഡ്രൈവറും ആശുപത്രിയിലെത്തിയിട്ടുണ്ടെന്നും അയാൾക്കെതിരെ അശ്രദ്ധമായ ഡ്രൈവിങ്ങിന്കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
വീഡിയോ കാണാം