മലയാളികൾക്കൊരു സന്തോഷവാർത്ത. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം പി.യു ചിത്ര ഉൾപ്പെടെ 12 മലയാളി താരങ്ങൾ 25 അംഗ ടീമിൽ ഇടം നേടി. ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 1500 മീറ്ററിൽ സ്വർണം നേടിയിട്ടും കഴിഞ്ഞ തവണ ചിത്രയെ ഒഴിവാക്കിയ നടപടി ഏറെ വിവാദമായിരുന്നു. ദോഹയിൽ സെപ്റ്റംബർ 27-നാണ് ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്. 1500 മീറ്ററിൽ ഏഷ്യൻ ചാമ്പ്യൻ എന്ന നിലയിലാണ് ചിത്ര ലോക ചാമ്പ്യൻഷിപ്പിനുള്ള ടീമിൽ ഇടംപിടിച്ചിരിക്കുന്നത്. ചിത്രയ്ക്ക് പുറമെ മലയാളി താരം ജിൻസൺ ജോൺസൺ, അനസ്, ഗോപി , കെ.ടി.ഇർഫാൻ , വി.കെ വിസ്മയ എന്നിവരും ടീമിലുണ്ട്.